ബെംഗളൂരു: ജീവനാംശം (Maintenance) നൽകുന്നതുമായി ബന്ധപ്പെട്ട കേസുകളിൽ ലുക്ക് ഔട്ട് സർക്കുലർ (LOC) പുറപ്പെടുവിക്കാൻ ഫാമിലി കോടതിക്ക് അധികാരമില്ലെന്ന് കർണാടക ഹൈക്കോടതി വ്യക്തമാക്കി. ക്രിമിനൽ നടപടി ചട്ടം (CrPC) സെക്ഷൻ 125 പ്രകാരമുള്ള ഉത്തരവുകൾ നടപ്പിലാക്കാൻ ലുക്ക് ഔട്ട് സർക്കുലർ ഒരു നിയമപരമായ മാർഗമല്ലെന്ന് കോടതി നിരീക്ഷിച്ചു.
കേസിന്റെ പശ്ചാത്തലം
വിദേശത്ത് താമസിക്കുന്ന ഭർത്താവ് ജീവനാംശം നൽകുന്നതിൽ വീഴ്ച വരുത്തിയതിനെത്തുടർന്ന് ഫാമിലി കോടതി ഇയാൾക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ......
ന്യൂഡൽഹി: ഗ്രാമങ്ങൾക്ക് സ്വകാര്യ വ്യക്തികളുടെ പേര് നൽകാനുള്ള രാജസ്ഥാൻ സർക്കാരിന്റെ തീരുമാനം സുപ്രീം കോടതി റദ്ദാക്കി. ഒരു സർക്കാർ സ്വയം പ്രഖ്യാപിച്ച നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിർണ്ണായക ഇടപെടൽ.
ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് രാജസ്ഥാൻ സർക്കാരിന്റെ വിജ്ഞാപനം റദ്ദാക്കിയത്. ......
ന്യൂഡൽഹി: ഭൂമിയുടെ ഉടമസ്ഥാവകാശം മാറ്റുന്നതിനോ റവന്യൂ റെക്കോർഡുകളിൽ പേര് ചേർക്കുന്നതിനോ (Mutation) വിൽപ്പത്രം (Will) ഒരു തടസ്സമല്ലെന്ന് സുപ്രീം കോടതി. വിൽപ്പത്രത്തിന്റെ അടിസ്ഥാനത്തിൽ നൽകുന്ന അപേക്ഷകൾ റവന്യൂ അധികാരികൾക്ക് നിരസിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
കേസിലെ പശ്ചാത്തലം
രജിസ്റ്റർ ചെയ്ത ഒരു വിൽപ്പത്രത്തിന്റെ അടിസ്ഥാനത്തിൽ ഭൂമി മ്യൂട്ടേഷൻ ചെയ്യാൻ നൽകിയ അപേക്ഷ നിരസിച്ച മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ. ......
ന്യൂഡൽഹി: ഉന്നാവോ പീഡനക്കേസിലെ മുഖ്യപ്രതി കുൽദീപ് സിംഗ് സെംഗാറിന്റെ ശിക്ഷാവിധി മരവിപ്പിച്ച ഹൈക്കോടതി ഉത്തരവ് നിയമവൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നു. കുറ്റകൃത്യത്തിന്റെ ഗൗരവവും അതിജീവിത നേരിടുന്ന സുരക്ഷാ ഭീഷണിയും അവഗണിച്ചുകൊണ്ടാണ് കോടതി ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് പ്രധാന വിമർശനം.
നിയമപരമായ പൊരുത്തക്കേടുകൾ
POCSO നിയമത്തിലെ സെക്ഷൻ 5(c) പ്രകാരമുള്ള കുറ്റം നിലനിൽക്കില്ല എന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടിയാണ് കോടതി സെംഗാറിന് ഇളവ് അനുവദിച്ചത്. ......
കോഴിക്കോട്: കോഴിക്കോട് സ്വദേശിനിയായ പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശിയെ കൊയിലാണ്ടി പൊലീസ് സാഹസികമായി പിടികൂടി. തഞ്ചാവൂർ ജില്ലയിലെ പട്ടിത്തോപ്പ് തിരുട്ട് ഗ്രാമത്തിനടുത്ത് നിന്നാണ് പ്രതിയായ ബാലാജിയെ അറസ്റ്റ് ചെയ്തത്. ......
അബുജ: നൈജീരിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ശക്തികേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക വ്യോമാക്രമണം നടത്തി. നൈജീരിയയിലെ വടക്കുപടിഞ്ഞാറൻ മേഖലയിലെ ഐഎസ് കേന്ദ്രങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയത്. ......
കീവ്: യുദ്ധത്തിന്റെ വേദനയും പ്രതിരോധത്തിന്റെ ആത്മവിശ്വാസവും നിറഞ്ഞ ക്രിസ്മസ് സന്ദേശവുമായി യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡ്മിർ സെലൻസ്കി. റഷ്യൻ ആക്രമണങ്ങളിലൂടെ രാജ്യത്തിനും ജനങ്ങൾക്കും ദുരിതം വിതയ്ക്കുന്ന ശക്തിയുടെ അന്ത്യം വേണമെന്ന് അദ്ദേഹം പറഞ്ഞു. ......
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ച് നിൽക്കുന്ന ചിത്രം പങ്കുവച്ച കോൺഗ്രസ് നേതാവിനെതിരെ പൊലീസ് നടപടി സ്വീകരിച്ചു. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എൻ. ......
ദോഹ:പുതുവത്സരത്തിന്റെആവേശംപകരാൻ
ലുസൈൽബൊളെവാ
ഡിൽ വർഷാന്ത്യ ആഘോഷങ്ങൾ നടക്കുമെന്ന് അധികൃതർ അറിയിച്ചു.ഡിസംബർ 31-ന് ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ രാത്രി 2 മണി വരെ നീളുന്ന പരിപാടികളാണ് ലുസൈൽ ബൊളെവാ
ഡിൽഒരുക്കിയിരിക്കുന്നത്.സംഗീതപ്രേമികൾക്കായി പ്രശസ്ത ഗായകരുടെയും ഡിജേയുടെയും ലൈവ് പ്രകടനങ്ങൾ അരങ്ങേറും. മണൽകലാകാരന്മാരുടെ പ്രത്യേക അവതരണങ്ങളും ആക്രോബാറ്റിക് പ്രകടനങ്ങളും കാണികൾക്കായി ഒരുക്കിയിട്ടുണ്ട്.
ആഘോഷങ്ങളുടെ ഭാഗമായി ലുസൈൽ
ബൊളെവാഡിലെ ടവറുകളിൽ
3D മാപ്പിംഗ്, ലേസർ ഷോ എന്നിവയുംസംഘടിപ്പിക്കും. ......
ദോഹ:ഖത്തർ മലയാളികളുടെ സാമൂഹ്യ-സാംസ്കാരിക സംഘടനയായ ‘പ്രവാസി ദോഹ’ സംഘടിപ്പിച്ച എം. ടി.......